Ente Priyan Yeshurajan

Traditional, Manorama Music

എന്‍റെ പ്രിയൻ യേശുരാജൻ
വീണ്ടും വരാറായി ഹല്ലേലുയ്യ, വേഗം വരാറായ്
ആയിരം പതിനായിരങ്ങളിൽ
അതിസുകുമാരനവൻ എനിക്ക്
അതിസുകുമാരനവൻ

കുരിശിൽ രക്തം ചെരിഞ്ഞു വീണ്ടെടു-
ത്താവിയെ നൽകിയവൻ എനിക്ക്
ആവിയെ നൽകിയവൻ
വല്ലഭനെന്‍റെ അല്ലൽ തീർത്തവൻ നല്ലവനെല്ലാമവൻ
എനിക്കു നല്ലവനെല്ലാമവൻ

നാളുകളിനിയേറെയില്ലെന്നെ
വേളികഴിച്ചിടുവാൻ
എൻ കാന്തൻ വേളികഴിച്ചിടുവാൻ
മണിയറയതിൽ ചേർത്തിടുവാൻ
മണവാളൻ വന്നിടാറായ്
മേഘത്തിൽ മണവാളൻ വന്നിടാറായ്

ആർപ്പുവിളി കേട്ടിടാറായ്
കാഹളം മുഴക്കിടാറായ് ദൂതന്മാർ
കാഹളം മുഴക്കിടാറായ്
ഉണർന്നു ദീപം തെളിയിച്ചുകൊൾക
വാതിലടയ്ക്കാറായ്
കൃപയുടെ വാതിലടയ്ക്കാറായ്

അത്തിവ്യക്ഷം തളിർത്തതിന്‍റെ
കൊമ്പുകളിളതായി
അതിന്‍റെ കൊമ്പുകളിളതായി
അടുത്തു വേനലെന്നറിഞ്ഞുകൊൾക
വാതിലടയ്ക്കാറായ്
ക്യപയുടെ വാതിലടയ്ക്കാറായ്

എൻ വിനകൾ തീർന്നിടാറയ്
എൻ പുരി കാണാറായ് ഹാല്ലേലുയ്യാ
എൻ പുരി കാണാറായ്
പ്രതിഫലങ്ങൾ ലഭിച്ചിടാറായ്
പൊൻമുടി ചൂടാറായ് ഹാല്ലേലുയ്യാ
പൊൻമുടി ചൂടാറായ്

Altri artisti di Pop rock